Gulf

സൗദിയിലെ ‘നിശ്ശബ്ദ’ ഗ്രാമത്തെപ്പറ്റി കേട്ടിട്ടുണ്ടോ?

റിയാദ്: ആരോടെങ്കിലും ഒന്ന് മിണ്ടാതെ ഒരാള്‍ക്ക് എത്രനേരം ചെലവഴിക്കാനാവും? ഒരു മണിക്കൂര്‍, അതോ രണ്ട് മണിക്കൂറോ? വല്ലാതെ ശ്വാസം മുട്ടുന്ന നിമിഷങ്ങളായിരിക്കും അത്. എന്നാല്‍ ഒരു ഗ്രാമം തന്നെ വര്‍ഷങ്ങളായി നിശ്ശബ്ദമാണെങ്കിലോ?

അങ്ങനെയൊരു ഗ്രാമമുണ്ട്. അങ്ങ് സൗദിയില്‍. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറിലാണ് ഖരാദ് എന്ന നിശ്ശബ്ദ ഗ്രാമമുള്ളത്. അറബ് സൗന്ദര്യം നിറഞ്ഞ ഈ ഗ്രാമവാസികളില്‍ നല്ലൊരു പങ്കും ബധിരരോ മൂകരോ ആണ്. ഒരേ ഗോത്രത്തില്‍പ്പെടുന്നവരാണ് എല്ലാ ഗ്രാമീണരും.

ആയിരത്തില്‍ താഴെ പേര്‍ മാത്രമാണ് ഇവിടെയുള്ളത്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗത്തിനും ഇങ്ങനെയൊരു വൈകല്യം ഉണ്ടാകുന്നതെങ്ങനെയെന്നതിനുള്ള ഉത്തരം ഡോക്ടര്‍മാര്‍ക്ക് പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ആധുനികത എന്നത് തൊട്ടുതീണ്ടാത്ത പ്രദേശമാണിത്. മൊബൈല്‍ ഫോണ്‍ എന്താണെന്ന് പോലും പലര്‍ക്കും അറിയില്ല.

ഗ്രാമത്തില്‍ ഒരു കുട്ടി ജനിച്ചാല്‍ ഇവര്‍ ആദ്യം നോക്കുന്നത് കുട്ടിക്ക് സംസാരശേഷിയുണ്ടോ എന്നാണ്. എന്തായാലും സൗദിയിലെ ഈ നിശ്ശബ്ദ ഗ്രാമം പുറംലോകത്തിന് ഒരു വേറിട്ട അറിവായിരിക്കും എന്നത് ഉറപ്പ്.

shortlink

Post Your Comments


Back to top button