Gulf

കാണാതായ പ്രവാസി മലയാളി തൂങ്ങിമരിച്ച നിലയില്‍

റാസ്-അല്‍-ഖൈമ: കാണാതായ പ്രവാസി മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ രമേശ് നമ്പ്യാര്‍ (51) നെയാണ് മരീദ് പാക്കിസ്ഥാന്‍ ബാസാറിന് അടുത്തുള്ള തൊഴിലിടത്തിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ചയായി ഇദ്ദേഹത്തെ കാണാനില്ലായിരുന്നു.

അലൂമിനിയം ഫാബ്രിക്കേറ്ററായ രമേശ് അടുത്തിടെ പഴയ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുതിയ ബിസിനസ് ആരംഭിച്ചിരുന്നു. ബിസിനസ് പരാജയപ്പെട്ടതോടെയുണ്ടായ സാമ്പത്തീക പ്രതിസന്ധി മൂലം ഇദ്ദേഹം ആത്മഹത്യ ചെയ്തതാകാമെന്നാണ് സുഹൃത്തുക്കള്‍ നല്‍കുന്ന സൂചനകള്‍. മരണം സംബന്ധിച്ച് ഇതുവരെ പോലീസിന്റെ വിശദീകരണമുണ്ടായിട്ടില്ല. ചെരുപഴശ്ശി സ്വദേശിയായ രമേശ് കഴിഞ്ഞ പത്തിലേറെ വര്‍ഷമായി റാസ്-അല്‍-ഖൈമയിലുണ്ട്. അനധികൃത താമസത്തെ തുടര്‍ന്ന് രമേശ് പിഴയടച്ചുകൊണ്ടിരിക്കുകയായിരുന്നു. വീസ പ്രശ്‌നങ്ങളും സാമ്പത്തീക പരാധീനതകളും രമേശിനെ വിഷാദത്തിലാക്കിയെന്നും കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. ഭാര്യ പുഷ്പ വല്ലി, മകള്‍ ആര്യ (16), മകന്‍ ഹരി കൃഷ്ണന്‍ (13).

shortlink

Post Your Comments


Back to top button