NewsIndia

പാംമ്പോറെയില്‍ വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് സേനയുടെയും, രാജ്യത്തിന്‍റെയും ആദരാഞ്ജലികള്‍

ശ്രീനഗര്‍: പാംമ്പോറെയില്‍ തീവ്രവാദികളോടേറ്റു മുട്ടി വീരമൃത്യു വരിച്ച 9-പാരാമിലിട്ടറി ക്യാപ്റ്റന്‍ തുഷാര്‍ മഹാജനും 9-പാരാ റെജിമെന്‍റിലെ ലാന്‍സ് നായിക് കമാന്‍ഡോ ഓംപ്രകാശിനും സന്യത്തിന്‍റെയും രാജ്യത്തിന്‍റെയും പേരില്‍ ശ്രീനഗറില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

“പാംമ്പോറെയില്‍ തീവ്രവാദികളുമായുള്ള സൈന്യത്തിന്‍റെ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. സ്ഥലവാസികളെ അവിടുന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുന്നു. തീവ്രവാദികള്‍ ഒരു പടുകൂറ്റന്‍ കെട്ടിടത്തിലാണ് ഒളിച്ചിരിക്കുന്നത്. ഓരോ റൂമും പരിശോധിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തണം. സിആര്‍പിഎഫ്-ഉം പ്രത്യേക ദൌത്യസേനയും ഒത്തൊരുമിച്ചാണ് ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്നത്. തീവ്രവാദവിരുദ്ധ നടപടികളില്‍ 13-വര്‍ഷത്തെ പരിചയമുള്ളയാളായിരുന്നു ലാന്‍സ് നായിക് ഓംപ്രകാശ്. ക്യാപ്റ്റന്‍ തുഷാര്‍ ശരിക്കും ഒരു “മണ്ണിന്‍റെ മകനും”. അവരുടെ വിയോഗത്തില്‍ ദുഃഖിക്കുന്നതോടൊപ്പം അവരെയോര്‍ത്ത് ഇന്ത്യന്‍ സൈന്യം അഭിമാനിക്കുകയും ചെയ്യുന്നു,” ലെഫ്റ്റനന്‍റ് ജെനറല്‍ സതീഷ്‌കുമാര്‍ ദുവ മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.

26-കാരനായ ക്യാപ്റ്റന്‍ തുഷാര്‍ മഹാജന്‍ ജമ്മുകാശ്മീരിലെ ഉധംപൂര്‍ സ്വദേശിയാണ്. 32-കാരനായ ലാന്‍സ് നായിക് ഓംപ്രകാശ് ഹിമാചല്‍‌പ്രദേശിന്‍റെ തലസ്ഥാനനഗരിയായ സിംല സ്വദേശിയും. 2013-ല്‍ തീവ്രവാദവിരുദ്ധ നടപടികളിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ക്ക് “അസാധാരണ്‍ സുരക്ഷാ സേവാ പ്രമാണ്‍ പത്ര” ബഹുമതി പ്രധാനമന്ത്രിയില്‍ നിന്ന്‍ ലഭിച്ചിട്ടുള്ളയാളാണ് ലാന്‍സ് നായിക് ഓംപ്രകാശ്.

shortlink

Post Your Comments


Back to top button