Kerala

ആസിഫ് അലിയുടെ വീടിന് കല്ലെറിഞ്ഞവരെ തിരിച്ചറിഞ്ഞു

തൊടുപുഴ: നടന്‍ ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ രണ്ടു സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലീസ്. തൊടുപുഴ നഗരത്തിലെ മുട്ട വ്യാപാരിയുടെ പക്കല്‍ നിന്നു 4.32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നു പ്രതികളെ ഇന്നലെ തൊടുപുഴ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലീസ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം നാലിനു രാത്രിയിലാണ് ആസിഫ് അലിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. സി.പി.എം നേതാവും തൊടുപുഴ നഗരസഭയുടെ മുന്‍ അധ്യക്ഷനുമായ എം.പി. ഷൗക്കത്തലിയുടെ മകനാണ് ആസിഫ് അലി.

നഗരസഭയിലെ 16-ാം വാര്‍ഡ് കൗണ്‍സിലറായ ടി.കെ. അനില്‍കുമാറിനെ വാര്‍ഡ് സഭയ്ക്കിടെ ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കസേര കൊണ്ടടിക്കുകയും മുണ്ടുരിഞ്ഞ ശേഷം ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ നിന്നു ശ്രദ്ധ തിരിച്ചു വിടാനാണ് ആസിഫ് അലിയുടെ വീടിനു നേരെ കല്ലെറിഞ്ഞതെന്നാണു പൊലീസ് പറയുന്നത്.

shortlink

Post Your Comments


Back to top button