Gulf

കളഞ്ഞുകിട്ടിയ ഒന്നരക്കോടിയോളം തിരികെ നല്‍കി മലയാളി യുവാവ്‌ മാതൃകയായി

മനാമ: വഴിയില്‍ നിന്ന് കളഞ്ഞുകിട്ടിയ 80,000 ബഹ്‌റൈന്‍ ദിനാര്‍(ഏകദേശം ഒന്നരകോടിയോളം ഇന്ത്യന്‍ രൂപ) യഥാര്‍ത്ഥ ഉടമയ്ക്ക് തരിച്ചു നല്‍കി മലയാളി യുവാവ്‌ മാതൃകയായി. ആലുവ ഏലൂര്‍ സ്വദേശി ധനീഷ് ജോസഫാണ് പ്രവാസി മലയാളികളുടെ അഭിമാനമായി മാറിയത്. മനാമ മലബാര്‍ ഗോള്‍ഡ് ഷോറൂമിന് സമീപം ഇഖ്‌റഅ് മൊബൈല്‍ നടത്തി വരുന്നധനീഷ് ഭക്ഷണ ശാലയില്‍ പോയി വരവേയാണ് മൂന്ന് പാസ്‌പോര്‍ട്ടുകളും 80,000 ദിനാറും അടങ്ങിയ കവര്‍ വീണു കിട്ടിയത്. ഉടന്‍ തന്നെ ഇത് തൊട്ടടുത്തുള്ള ബാബുല്‍ ബഹ്‌റൈന്‍ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് വിവരം അടുത്തുള്ള ഭക്ഷണ ശാലയിലും സുഹൃത്തുക്കളെയും അറിയിക്കുകയായിരുന്നു.

കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പണത്തിനുടമയായ ബഹ്‌റൈനി യുവാവ് നഷ്ടപ്പെട്ട കവര്‍ തേടിയെത്തി. തുടര്‍ന്ന് ധനീഷ് ഇയാളെയും കൂട്ടി പൊലിസ് സ്റ്റേഷനില്‍ എത്തിപണം തിരിച്ചേല്‍പ്പിക്കുകയായിരുന്നു. സംഭവം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് മലയാളികള്‍ക്കിടയിലെന്ന പോലെ സ്വദേശി പൗരന്മാര്‍ക്കിടയിലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്ന മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറി ബഷീര്‍ അമ്പലായിയുടെ നേതൃത്വത്തിലെത്തിയ സംഘം ധനീഷിനെ കണ്ട് ഉപഹാരം കൈമാറുകയും ആശംസകളറിയിക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button