തിരുവനന്തപുരം: കൊടിയുടെ നിറം നോക്കാതെ ദേശത്തിനു വേണ്ടി പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണം, ദേശ സ്നേഹം സൈനീകർക്കു മാത്രമുള്ളതല്ല. യുവമോർച്ച തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശ രക്ഷാ സദസ്സിൽ സംസാരിക്കുകയായിരുന്നു മേജർ രവി.
“വിവാഹത്തിനു ദിവസങ്ങൾ ബാക്കി നിൽക്കെ ദേശീയപതാകയിൽ പൊതിഞ്ഞ ശരീരം കാണേണ്ടി വന്ന പ്രതിശ്രുത വധു; തന്റെ ആദ്യ കൺമണിയേ കാണാൺ സാധിക്കാതെ പോയ മലയാളിയായ സൈനികൻ; ആറു ദിവസം മഞ്ഞുപാളികൾക്കിടയിൽ പെട്ടു കിടന്ന ഹനുമന്തപ്പ; ഇവരുടെ കുടുംബങ്ങളിലെ കണ്ണുനീരൊന്നും അഫ്സൽ ഗുരുവിനു വേണ്ടി വാദിക്കുന്നവർ എന്തു കൊണ്ടു കാണുന്നില്ല. കഴിഞ്ഞ രണ്ടു വർഷവും നടക്കാത്ത അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനാചരണം, ഈ വർഷം നടത്തിയതിനു പിന്നിൽ പ്രത്യേക അജണ്ടയുണ്ട്, ഭാരതത്തിൽ ദേശസ്നേഹമല്ല പ്രശ്നം, കസേരയാണ് പ്രശ്നം; കസേരക്കു വേണ്ടി ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാനും ഇവിടെയുള്ളവർ തയ്യാറാണ് ” മേജർ രവി പറഞ്ഞു.
ദേശസ്നേഹം സൈനികർക്ക് വേണ്ടി മാത്രമുള്ളതല്ല; ഭാരതത്തിലെ ഒരോ പൗരനും അതുണ്ടാകണമെന്നും മേജർ രവി പറഞ്ഞു.
ദേശത്തിനു വേണ്ടി കാവൽ നിന്ന് മഞ്ഞ് മലയിലകപ്പെട്ട സൈനികർക്കു വേണ്ടി തിരച്ചിൽ നടക്കുമ്പോഴാണ് ഇവിടെ ദേശവിരുദ്ധ പ്രവർത്തനം നടത്തിയവന്റെ ചരമദിനാചരണം ആഘോഷിക്കുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments