IndiaNews

രാജ്യവിരുദ്ധ മുദ്രാവാക്യം:മലയാളി വിദ്യാർത്ഥിനിയടക്കം മൂന്നുപേര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ്

ന്യൂഡൽഹി: രാജ്യ വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 ജെ എന യു വിദ്യാർഥികൾക്കെതിരെ ലുക്കൌട്ട് നോട്ടീസ്. മലയാളിയായ ഗവേഷണ വിദ്യാര്‍ത്ഥിനി അശ്വതി, ഡിഎസ്‌യു നേതാവ് ഉമര്‍ ഖാലിദ്, അനിർബൻ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെയാണ് നോട്ടീസ്. ഇവര്‍ രാജ്യംവിടാതിരിക്കാന്‍ വേണ്ട നിര്‍ദ്ദേശം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങൾക്കും നൽകിയിട്ടുണ്ട്.ഇവർ ഇത്രയും ദിവസമായിട്ടും നിയമ നടപടികളുമായി സഹകരിക്കാന്‍ തയ്യാറാകാതെ ഒളിവില്‍ കഴിയുന്നത് തുടര്‍ന്നതോടെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് കടക്കുന്നത്.കേസില്‍ പത്ത് വിദ്യാര്‍ത്ഥികളെയാണ് പോലീസ് തിരയുന്നത്.

ഫെബ്രുവരി 9 മുതല്‍ ഇവരുടെ ഫോൺ സ്വിച്ച് ഓഫ്‌ ആണ്.നിരവധി തവണ സ്വയം കീഴടങ്ങണമെന്ന അഭ്യര്‍ത്ഥനയും പോലീസ് പ്രതികള്‍ക്ക് മുന്നില്‍ വെച്ചു. എന്നാല്‍ ജെഎന്‍യുവിലെ ഹോസ്റ്റലുകളില്‍ ഒളിച്ചിരുന്നും ഡൽഹിക്ക് പുറത്ത് ഒളിസങ്കേതങ്ങളിലേക്ക് മാറിയും അന്വേഷണ സംഘത്തോട് യാതൊരു വിധത്തിലും സഹകരിക്കാതിരുന്നതോടെയാണ് പ്രധാന പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇവർ മൂന്നു പേരും ഡെമോക്രാറ്റിക് സ്റ്റുഡന്റ് യൂണിയൻ എന്ന സംഘടനയിൽ പെട്ടവരാണ്.പോലീസ് കേസേടുതതോടെ ഇവർ മൂന്നു പേരും ഒന്നര മാസം മുൻപ് രാജി വെച്ചതായി ചിലര് പ്രചരിക്കുന്നുണ്ട്. പക്ഷെ രാജിവേച്ചവർ ഇത്തരം ഒരു പരിപാടിയിൽ പങ്കെടുത്തത് എന്തിനാണെന്ന ചോദ്യവും നിലനിൽക്കുന്നു.മുൻ സിമി നേതാവായ ഇല്യാസിന്റെ മകനാണ് ഉമര്‍ ഖാലിദ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെൽഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ കൂടിയായ ഇല്യാസിയുടെ പശ്ചാത്തലങ്ങള്‍ മറച്ചുവെയ്ക്കാനും ഒരു വിഭാഗം ശ്രമിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button