തിരുവനന്തപുരം: കപട ദേശീയവാദികളില്‍ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട സമയമാണിതെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഉയരത്തില്‍ ദേശീയ പതാക നാട്ടിയാല്‍ തങ്ങള്‍ ദേശഭക്തിക്കാരാവുമെന്ന് നാട്ടുകാര്‍ ധരിക്കുമെന്ന വിചാരത്തിലാണ് നരേന്ദ്രമോഡി യും സംഘവും ഉള്ളത്. മനസുകൊണ്ട് ദേശീയ പതാകയെ അംഗീകരിക്കാത്തവരായത് കൊണ്ടാണ് ദേശീയപതാക കെട്ടിയ വടി ഉപയോഗിച്ച് അക്രമം നടത്താന്‍ ആര്‍.എസ്.എസ് തയ്യാറായതെന്നും കാവികൊടി ഇത്തരത്തില്‍ ദുരുപയോഗം ചെയ്യാന്‍ അവര്‍ തയ്യാറാകില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
രാജ്യത്തെ വിദ്യാര്‍ഥി സമൂഹത്തെ ജാതി-മത കള്ളികളില്‍പ്പെടുത്തി ചേരിതിരിവ് ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. ജെ.എന്‍.യുവില്‍ അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ചവരോട് സി.പി.എമ്മിന് യോജിപ്പില്ല. ഡി.എസ് .യു എന്ന തീവ്രസ്വഭാവമുള്ള സംഘടനയില്‍ നിന്ന്‍ രാജിവെച്ച ഒരുവിഭാഗം വിദ്യാര്‍ഥികളാണ് അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയത്. അതിനിടയില്‍ നുഴഞ്ഞുകയറി പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചത് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആണെന്ന വിവരം നേരത്തെ പുറത്ത് വന്നതാണെന്നും കോടിയേരി പറഞ്ഞു.
നമ്മുടെ രാജ്യത്തിന്‍റെ മത നിരപേക്ഷതയിലും ജനാധിപത്യത്തിലും കളങ്കം വരുത്താന്‍ സംഘപരിവാറിനെ യാതൊരുകാരണവശാലും അനുവദിക്കരുതെന്ന ആഹ്വാനത്തോടെയാണ് കോടിയേരി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കപട ദേശീയവാദികളില്‍ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കേണ്ട സമയമാണിത്. ഉയരത്തില്‍ ദേശീയ പതാക നാട്ടിയാല്‍ തങ്ങള്‍ ദേശഭക…
Posted by Kodiyeri Balakrishnan on Friday, 19 February 2016
Post Your Comments