NewsIndiaNews Story

കുറച്ചു പേർക്ക് സംവരണം വേണം, മറ്റു ചിലർക്ക് ആസാദിയും..ഞങ്ങൾക്ക് ഒന്നും വേണ്ട സഹോദരാ ഞങ്ങളുടെ പുതപ്പു മാത്രം മതി” ഇന്നലെ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ പവൻ കുമാറിന്റെ അവസാനത്തെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചർച്ചയാകുമ്പോൾ

ഇന്നലെ വീരമൃത്യു വരിച്ച പവൻകുമാർ എന്ന 23 കാരന് ഒരു രാഷ്ട്രീയവും ഇല്ലായിരുന്നു.ജാട്ട് സമുദായക്കാരൻ കൂടിയായ പവൻ കുമാര്‍ ജെ.എന്‍.യു വിദ്യാർത്ഥിയുമായിരുന്നു. പക്ഷെ ജെ.എന്‍.യുവിലെ ആസാദി മുദ്രാവാക്യങ്ങളൊന്നും തന്നെ പവനെ സ്പർശിച്ചിരുന്നില്ല . പവൻ കുമാറിന്റെ ലക്‌ഷ്യം തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്നതായിരുന്നു. അതിനു വേണ്ടി ആർമിയിൽ ജോലി ചെയതു.ഇന്ത്യയെ സേവിച്ചു.

പവന്റെ അവസാനത്തെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ ഇന്ന് സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്. “Kisiko reservation chahiye to kisiki ko azadi bhai. Humein kutch nahin chahiye bhai. bas apni razai.” ( ” ചിലർക്ക് സംവരണം വേണം, മറ്റു ചിലർക്ക് ആസാദിയും..ഞങ്ങൾക്ക് ഒന്നും വേണ്ട സഹോദരാ ഞങ്ങളുടെ പുതപ്പു മാത്രം മതി”) ഇതാണ് ഫേസ്ബുക്കിൽ എഴുതിയിരുന്നത്. ഇന്ന് രാജ്യത്തിന്റെ പതാക പുതച്ചുറങ്ങുന്ന ധീര സൈനീകനെ ഓർത്തു ദേശസ്നേഹികൾ കണ്ണുനീർ വാർക്കുന്നു.

Army02

ഇന്നീ രാജ്യം ഏറ്റവും ദുരന്ത പൂർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്.ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞു രാജ്യ ദ്രോഹ അജണ്ടകൾ തീരുമാനിക്കപ്പെടുന്നതിനെ ഒരു കൂട്ടം പുരോഗമന വാദികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നതു മാത്രമല്ലാതെ മറ്റുള്ളവരെയും വിശ്വസിപ്പിച്ചു പ്രകോപനമുണ്ടാക്കുകയും ചെയ്യുന്നു.ദേശദ്രോഹ അജണ്ടകൾ വമ്പിച്ച സ്വീകാര്യതയോടെ നടപ്പിൽ ആക്കുന്നു..

രാജ്യത്തിന് വേണ്ടി പിടഞ്ഞു വീഴുന്ന സൈനീകരെ ഒരിക്കൽ പോലും ആദരിക്കുകയോ അവര്‍ക്ക് വേണ്ടി ഒരു വാക്ക് പോലും സംസാരിക്കുകയോ ചെയ്യാത്ത രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും പുരോഗമന വാദികളും ഉണ്ടെന്നറിയുമ്പോൾ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്നു വല്ലാതെ ഭയപെടുത്തുന്നു. പവൻ കുമാറിന്റെ അച്ഛന്റെ വാക്കുകൾ അഭിമാനം ഉളവാക്കുന്നതാണ്. തന്റെ മകനെ രാജ്യത്തിന് വേണ്ടി സമർപ്പിച്ചതിൽ അഭിമാനിക്കുന്നു എന്നായിരുന്നു പിതാവ് പറഞ്ഞത്.

പവൻ കുമാറിന്റെ വീക്ഷണങ്ങളും ഇഷ്ടങ്ങളും നിറഞ്ഞു നില്‍ക്കുന്ന ഫേസ്ബുക്ക് പേജിൽ ബൈക്കുകളെ ഒരുപാട്ട് ഇഷ്ടപ്പെടുന്ന സാഹസികതകൾ ഇഷ്ടപ്പെടുന്ന ഊര്‍ജസ്വലനായ ഒരു സൈനീകനെ ആണ് ഇന്ത്യക്ക് നഷ്ടമായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button