ഷാര്‍ജ: ഷാര്‍ജ സര്‍വ്വകലാശാലയിലെ കാര്‍ പാര്‍ക്കില്‍ 19 വാഹനങ്ങള്‍ കത്തിനശിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെ സര്‍വ്വകലാശാല ക്യാംപസിലെ വനിതാ വിഭാഗത്തിലെ കാര്‍ പാര്‍ക്കിലാണ് അപകടം.
ഒരു കാറിനെ ബാധിച്ച തീ മറ്റ് വാഹനങ്ങളിലേക്ക് പടരുകയായിരുന്നുവെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രി. അബ്ദുള്ള സഈദ് അല്‍ സുവൈദി പറഞ്ഞു. തൊട്ടടുത്ത പാര്‍ക്കിങ്ങുകളിലും നിരവധി കാറുകള്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം ഇവിടേക്ക് തീ പടരാതെ നിയന്ത്രണവിധേയമാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ വാഹനങ്ങളും കത്തി നശിച്ചവയില്‍ ഉള്‍പ്പെടും. കൂടാതെ പാര്‍ക്കിങ് മേല്‍ക്കൂരകളും കത്തിയമര്‍ന്നു.
പലതിലും പണവും രേഖകളും ഫോണുകളും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും ഉണ്ടായിരുന്നു. കാറുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം ഏറെ ദൂരേയ്ക്ക് പോലും കേള്‍ക്കാമായിരുന്നു. അഗ്‌നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.
#uos pic.twitter.com/PRin1lEKP9
— ASER✌ (@AserShehada) February 21, 2016
Post Your Comments