ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പാംപൂരിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ഭീകരര്‍ സി.ആര്.പി.എഫ് വാഹനത്തിന് നേരെ ആക്രമണം നടത്തി. സംഭവത്തില്‍ ഒരു ജവാന് കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം ഇരുപതോളം പേര് ഈ കെട്ടിടത്തില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. സ്ഥലത്ത് സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സ്ഥലത്ത് നിന്നും പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചു.
ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതരായി പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
Post Your Comments