ന്യൂഡല്‍ഹി: കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കുമെതിരെയുള്ള നാഷണല്‍ ഹെറാള്‍ഡ് കേസ് ഇന്നു പരിഗണിക്കും. കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിന് സോണിയ ഗാന്ധിയും രാഹുല് ഗാന്ധിയും പട്യാല ഹൗസ് കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം ഹാജരായാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചതിനാല്‍ ഇന്ന് ഇരു നേതാക്കളും ഹാജരാവില്ല
പട്യാല ഹൗസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ സ്വത്ത്, സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ഓഹരി പങ്കാളിത്തമുള്ള യങ് ഇന്ത്യന് ലിമിറ്റഡ് എന്ന സ്ഥാപനം ഏറ്റെടുത്തതില്‍ വന്‍ അഴിമതി നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതി പ്രകാരമാണ് കേസ്.
Post Your Comments