ന്യൂഡൽഹി: 251 രൂപയുടെ സ്മാര്‍ട്ട് ഫോണിന്റെ ബുക്കിംഗ് റിങിങ് ബെൽസ് കമ്പനി അവസാനിപ്പിച്ചു. ബുക്കിംഗ് വെബ്‌സൈറ്റില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രശ്നങ്ങളെത്തുടര്‍ന്നാണ് ബുക്കിംഗ് അവസാനിപ്പിക്കുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം. വ്യാഴാഴ്ച രാവിലെ ആറുമണി മുതലാണ് ബുക്കിംഗ് ആരംഭിച്ചത്. ഫെബ്രുവരി 21 രാത്രി എട്ട് മണിയോടെ ബുക്കിങ് അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ബുക്കിന്‍റെ ആദ്യദിനം മുതൽ പ്രശ്നങ്ങൾ ഉണ്ടാവുകയായിരുന്നു. ഇന്നലെയും ബുക്കിങ് പുനരാരംഭിച്ചപ്പോൾ പ്രശ്നം തുടരുകയായിരുന്നു. ഇതിനെ തുടർന്നാണ് ബുക്കിങ് അവസാനിപ്പിച്ചത്.
http://www.freedom251.com/ എന്ന ഒഫിഷ്യൽ വെബ്സൈറ്റിലാണ് ബുക്കിങിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഇതിലെ പ്രശ്നങ്ങളെ തുടർന്ന് പകരം പേജ് ഒരുക്കിയിരുന്നു. എന്നാൽ ഇത് ഓപ്പണാക്കാൻ കഴിയാത്തതാണ് പുതിയ പ്രശ്നം. ഇതുവരെ 25 ലക്ഷം പേര്‍ മൊബൈല്‍ ബുക്ക് ചെയ്തുവെന്നാണ് കമ്പനിയുടെ അവകാശവാദം.ബുക്ക് ചെയ്തവർക്ക് ഫോൺ 2016 ജൂൺ 30നകം കൊറിയർ മുഖേന എത്തിച്ചു കൊടുക്കുമെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, 251 രൂപയുടെ മൊബൈല്‍ വില്പനയെക്കുറിച്ച് വ്യാപക സംശയങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് കമ്പനി കേന്ദ്രത്തിന്റെ നിരീക്ഷണത്തിലാണ്.
Post Your Comments