India

ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ പിടിയില്‍

മുംബൈ: അധോലോക നേതാവും പിടികിട്ടാപ്പുള്ളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ സൊഹൈല്‍ കസ്‌കര്‍ ആണ് യുഎസില്‍ പിടിയിലായത്. ആയുധ കൈമാറ്റക്കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് യുഎസ് സേന സോഹൈലിനെ അറസ്റ്റ് ചെയ്തത്. സൊഹൈലിനൊപ്പം രണ്ട് പാക്കിസ്ഥാന്‍ സ്വദേശികളെയും പിടിയിലായി.

കൊളംബിയയിലെ എഫ്എആര്‍സി (റെവലൂഷണറി ആംഡ് ഫോഴ്സസ് ഓഫ് കൊളംബിയ) എന്ന ഭീകരസംഘടനയ്ക്കാണ് ഇവര്‍ ആയുധങ്ങള്‍ വിറ്റത്. അനന്തരവന്‍ അറസ്റ്റിലായ വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ദാവൂദ് ശ്രമിച്ചെന്നാണ് സൂചന. സൊഹൈലിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ദാവൂദ് നടത്തിയെങ്കിലും പിടിക്കപ്പെടുകയായിരുന്നു.

ദാവൂദിന്റെ ഇളയ അനുജനായ അന്തരിച്ച നൂറയുടെ മൂത്ത മകനാണ് അലി ഡാനിഷ് എന്ന സൊഹൈല്‍. ഇയാള്‍ക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകനായ ടോം കെന്നിഫിനെയാണ് ദാവൂദ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button