International

ഇന്ത്യന്‍ പതാക വീശിയ കോഹ്‌ലി ആരാധകന് 10 വര്‍ഷം തടവ്

ലാഹോര്‍: വിരാട് കോഹ്‌ലി മത്സരം ജയിപ്പിച്ചതിന്റെ ആഹ്ലാദത്തില്‍ സ്വന്തം വീടിന്റെ ടെറസില്‍ ഇന്ത്യന്‍ പതാക വീശിയ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന് പത്ത് വര്‍ഷം തടവ് ശിക്ഷ. പാക്കിസ്ഥാനിലെ ഉമര്‍ ദരാസിനാണ് കോടതി ശിക്ഷ വിധിച്ചത്. ഇയാള്‍ വെള്ളിയാഴ്ച സമര്‍പ്പിച്ച ജാമ്യാപേക്ഷയും കോടതി നിരസിച്ചു.

ജനുവരി 26ന് നടന്ന ഇന്ത്യഓസ്‌ട്രേലിയ ക്രിക്കറ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ (90 നോട്ട് ഔട്ട്) വിജയം ആഘോഷിക്കുന്ന വേളയിലാണ് കോഹ്‌ലിയോടുള്ള ആരാധനയില്‍ ഉമര്‍ ദരാസ് ഇന്ത്യന്‍ പതാക വീശിയത്. തുടര്‍ന്ന് പാക് പൊതുനിയമം ലംഘിച്ചെന്ന പേരില്‍ പാക് പ്രാദേശിക പോലീസ് ഓഫീസര്‍ ഫൈസല്‍ റാണ ഉമര്‍ ദരാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button