NewsIndia

ജമ്മു പാകിസ്ഥാനില്‍: ജമ്മുകശ്മീര്‍ ചൈനയില്‍: ട്വിറ്റര്‍ വിവാദത്തില്‍

ന്യൂഡല്‍ഹി: ജനകീയ സമൂഹ മാധ്യമമായ ട്വിറ്റര്‍ ജമ്മുവിനെ പാകിസ്ഥാനിലും ജമ്മുകശ്മീരിനെ ചൈനയിലും ചേര്‍ത്തത് വിവാദത്തിലായി. പാക്അധീന കശ്മീരിനെ പാക്കിസ്ഥാനിലെ സ്വതന്ത്ര കശ്മീര്‍ പ്രവിശ്യയെന്ന് നാമകരണവും ചെയ്തു. വിഷയം ഇന്ത്യ ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന് വിദേശകാര്യവക്താവ് വികാസ് സ്വരൂപ് പറഞ്ഞു.

ഉപയോക്താക്കള്‍ വിമര്‍ശനവുമായി എത്തിയതോടെ പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ട്വിറ്ററിന്റെ ഇന്ത്യ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും മറ്റു രാഷ്ട്രീയക്കാരും വന്‍കമ്പനികളുമെല്ലാം ആശയങ്ങളും വാര്‍ത്തകളും പങ്കുവെയ്ക്കാന്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാധ്യമമാണ് ട്വിറ്റര്‍.

പുതിയ ട്വീറ്റ് ഇടുമ്പോള്‍ അതുചെയ്യുന്ന വ്യക്തിക്ക് തന്റെ സ്ഥലവും ടാഗ് ചെയ്യാനുള്ള സൗകര്യവും ട്വിറ്റര്‍ ഏര്‍പ്പെടുത്തി. ഇതിലാണ് ജമ്മുവിനെ പാകിസ്ഥാന്റെ ഭാഗമായി കാണിച്ചിരിക്കുന്നത്. ജമ്മുകശ്മീരിലാണുള്ളതെന്ന് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് ചൈനയിലാണെന്നും കാണിക്കുന്നു. ഇത് ഇന്ത്യയോടുള്ള വിവേചനമായും ട്വീറ്റിന്റെ ചില ഉപയോക്താക്കള്‍ വ്യാഖ്യാനിച്ചു

shortlink

Post Your Comments


Back to top button