ഷിക്കാഗോ: അമേരിക്കയിലെ ടെക്‌സസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് തോക്കുമായി ക്ലാസ്മുറിയില്‍ വരാന്‍ അധികൃതരുടെ അനുമതി. ടെക്‌സസ് സംസ്ഥാനത്ത് പൊതുസര്‍വകലാശാലകളില്‍ തോക്ക് നിരോധനം എടുത്ത് കളഞ്ഞതോടെയാണിത്.
മനസില്ലാമനസോടെയാണ് ക്യാമ്പസില്‍ തോക്ക് അനുവദിക്കുന്നതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും സര്‍വകലാശാല പ്രസിഡന്റ് ഗ്രിഗറി ഫെന്‍വസ് പറഞ്ഞു. ടെക്‌സസിലെ സ്വകാര്യ സര്‍വകലാശാലയില്‍ തോക്ക് നിരോധനം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമീപകാലത്ത് ക്യാമ്പസുകളില്‍ ഒട്ടേറെ വെടിവെയ്പ്പുകളുണ്ടായ സാഹചര്യത്തില്‍ തോക്ക് കൈവശം വെയ്ക്കുന്നത് വിദ്യാര്‍ത്ഥികളുടെ പ്രതിരോധത്തിന് സഹായിക്കുമെന്നാണ് തോക്ക് അനുകൂലികളുടെ വാദം. കഴിഞ്ഞ ഓഗസ്റ്റിലാണ് ടെക്‌സസില്‍ തോക്ക് നിരോധനം പൊതുസര്‍വകലാശാലകളില്‍ നിന്ന് എടുത്ത് കളഞ്ഞ് നിയമം പാസാക്കിയത്.
Post Your Comments