Gulf

യു.എ.ഇയില്‍ കത്തുകള്‍ വീട്ടിലെത്തിക്കാന്‍ ”മൈ ഹോം” പദ്ധതി

യു.എ.ഇയില്‍ കത്തുകള്‍ വീട്ടിലെത്തിക്കാന്‍ ”മൈ ഹോം” പദ്ധതി. രാജ്യത്തെ പോസ്റ്റല്‍ സേവനദാതാക്കളായ എമിറേറ്റ്‌സ് പോസ്റ്റാണ് പദ്ധതി ആരംഭിച്ചത്.

യു.എ.ഇ അടക്കം ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ കത്തുകള്‍ പോസ്റ്റ് ഓഫീസില്‍ സജ്ജീകരിച്ച പോസ്റ്റ്‌ബോക്‌സുകളിലാണ് എത്തിയിരുന്നത്. പോസ്റ്റ് ഓഫീസില്‍ സ്വന്തം പേരിലോ കമ്പനിയുടെ പേരിലോ പോസ്റ്റ് ബോക്‌സ് തുറന്ന് മേല്‍വിലാസക്കാരന്‍ തന്നെ കത്ത് കൈപ്പറ്റുന്നതായിരുന്നു ഇതുവരെയുള്ള രീതി.

എന്നാല്‍ യു.എ.ഇയിലും കത്ത് വീട്ടിലെത്തിക്കാന്‍ സംവിധാനം ആരംഭിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ രാജ്യത്തെ വില്ല കമ്മ്യൂണിറ്റികളിലായിരിക്കും ഈ സംവിധാനം ലഭ്യമാകുന്നത്. ഇതിനായി വില്ലകളുടെ പ്രവേശന കവാടത്തില്‍ എമിറേറ്റ്‌സ് പോസ്റ്റ്‌ബോക്‌സുകള്‍ സ്ഥാപിക്കും. ഇന്‍ബോക്‌സും ഔട്ട്‌ബോക്‌സും കൂടിയുള്ളതാണ് ഈ പോസ്റ്റ് ബോക്‌സുകള്‍.

കത്ത് സ്വീകരിക്കാന്‍ മാത്രമല്ല, പുറത്തേക്ക് കത്ത് അയക്കാനും വില്ലയിലെ താമസക്കാര്‍ക്ക് ഇതിലൂടെ സാധിക്കും. സേവനം ആവശ്യമുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ എമിറേറ്റ്‌സ് പോസ്റ്റ് ഈ പി.ഒ ബോക്‌സ് ബോക്‌സുകള്‍ വില്ലയില്‍ സ്ഥാപിച്ചു തരും.

shortlink

Post Your Comments


Back to top button