അബുദാബി : യു.എ.ഇയില്‍ വന്‍ ലഹരിമരുന്ന് കടത്തല്‍ പിടികൂടി. പത്തു കിലോ ഹാഷിഷ്, 19,800 ലഹരി മരുന്ന് ഗുളികകള്‍, 80 ഗ്രാം ലഹരി പൊടികള്‍ എന്നിവയാണ് പിടികൂടിയത്.
ഒമാന്‍, യു.എ.ഇ പോലീസിന്റെ സംയുക്ത നീക്കത്തിലൂടെയാണ് ലഹരി മരുന്ന് കടത്തല്‍ തടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments