ന്യൂഡൽഹി ● ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യാ കുമാറിന്റെ ജാമ്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല . ഇങ്ങനെ നേരിട്ട് ജാമ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുന്ന കീഴ്‌വഴക്കം തെറ്റായതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ്. തള്ളിയാല്‍ മാത്രം മേല്‍ക്കോടതികളെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. എല്ലാ കോടതിയിലും സുരക്ഷാ പ്രശ്‌നമുണ്ടെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ല. ഹര്‍ജിക്കാരന് ഹൈക്കോടതിയെ സമീപിക്കാമെന്നും നിര്‍ദേശിച്ചു. കനയ്യ കുമാറിന്റെ അഭിഭാഷകര്‍ക്ക് സുരക്ഷ നല്‍കാനും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
Post Your Comments