ന്യൂഡല്‍ഹി: ആര്.എസ്.എസ് തത്വശാസ്ത്രം വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വൈകല്യം നിറഞ്ഞ ആര്.എസ്.എസ് തത്വശാസ്ത്രം കുട്ടികളുടെ സ്വപ്നങ്ങളും വ്യക്തിത്വവും തകര്‍ക്കുമെന്നും ഇത് ഒരു തരത്തിലും കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയിലെ സംഭവങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ആരും രാജ്യസ്നേഹം പഠിപ്പിക്കണ്ട. അത് തന്റെ രക്തത്തില്‍ അലിഞ്ഞതാണ്. ഈ രാജ്യത്തിന് വേണ്ടി തന്റെ കുടുംബം ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സംഭവവികാസങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായയെ ബാധിച്ചു. സര്‍ക്കാര്‍ വിദ്യാലയങ്ങളെ തകര്‍ക്കുന്ന സമീപനമല്ല സ്വീകരിക്കേണ്ടത്. രാജ്യത്തിന്റെ വളര്‍ച്ച തന്നെ വിദ്യാര്ഥികളിലൂടെയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ മനസിലാക്കണം. രാജ്യത്തിനെതിരേ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നിയമപരമായി നടപടിയെടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
Post Your Comments