ദുബായ് : മലയാളി റെസ്റ്റോറന്റ് ജീവനക്കാരന്റെ കൊലപ്പെടുത്തി 96,000 ദിര്‍ഹം കവര്‍ന്ന കേസില്‍ ഖസാക്കിസ്ഥാന്‍ സ്വദേശികളായ മൂന്നു പ്രതികള്‍ക്ക് 15 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2013 ഡിസംബര്‍ ആറിനായിരുന്നു സംഭവം.
ദുബായ് അബുഹൈല്‍ ഗാരേജ് ബില്‍ഡിംഗിലെ അബുഹെല്‍ റെസ്‌റ്റോറന്റ് ജീവനക്കാരനായ മുഹമ്മദ് ഹനീഫയാണ് കൊല്ലപ്പെട്ടത്. മോഷണത്തിനിടയിലായിരുന്നു പ്രതികള്‍ കൊലപാതകം നടത്തിയത്. പ്രതികളെ കുറ്റകൃത്യത്തിന് സഹായിച്ച മറ്റു രണ്ടു ഖസാക്ക് പൗരന്മാര്‍ക്ക് ഏഴ് വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.
കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിനോടനുബന്ധിച്ചുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്താനാണ് പ്രതികളെത്തിയത്. സമീപത്തെ റെസ്റ്റോറന്റ് ശൂചീകരിക്കുകയായിരുന്ന ഹനീഫയുടെ ശ്രദ്ധയില്‍ മോഷ്ടാക്കള്‍ പെട്ടതോടെയാണ് സംഘം ഇയാളെ വക വരുത്തിയത്. കൊലപാതകം കഴിഞ്ഞാണ് കവര്‍ച്ച നടത്തിയത്. പിന്നീട് ഇവര്‍ സേഫ് കാറില്‍ കയറി രക്ഷപ്പെട്ടു. ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്.
Post Your Comments