മൊസൂള്‍: പാശ്ചാത്യ സംഗീതം കേട്ടതിന് പതിനഞ്ചുകാരനെ ഇസ്ലാമിക് സ്‌റ്റേറ്റ് തലയറുത്തു കൊന്നു. ഇറാഖിന്റെ തലസ്ഥാനമായ മൊസൂളിലാണ് സംഭവം. സിഡിയില്‍ പാശ്ചാത്യ സംഗീതം കേട്ടതിന് തീവ്രവാദികള്‍ പിടികൂടിയ അയ്ഹാം ഹുസൈന്‍ എന്ന പതിനഞ്ചുകാരനെയാണ് വധിച്ചത്. പരസ്യമായി വിചാരണ ചെയ്ത ശേഷമാണ് ബാലനെ തലയറുത്ത് കൊന്നത്. വടക്കന്‍ മൊസൂളില്‍ അയ്ഹാം ഹുസൈന്റെ പിതാവിന്റെ ഷോപ്പിലിരുന്ന് പോപ്പ് സംഗീതം കേള്‍ക്കുന്നതിനിടെയാണ് ബാലനെ തീവ്രവാദികള്‍ പിടികൂടിയത്. ചൊവ്വാഴ്ചയാണ് ഇയാളെ വധിച്ചത്. ഇയാളുടെ മൃതദേഹം വീട്ടുകാര്‍ക്ക് കൈമാറി. പാശ്ചാത്യ സംഗീതം കേട്ടതിന് ഐ.എസ് ഒരാളെ വധിക്കുന്നത് ആദ്യമായാണ്. കാറുകളിലും പാര്‍ട്ടികളിലും ഷോപ്പിലും പൊതുസ്ഥലങ്ങളിലും പാട്ട് വയ്ക്കുന്നതും മറ്റും ഐ.എസ് നിരോധിച്ചിട്ടുണ്ട്.
Post Your Comments