Gulf

സൗദി അറേബ്യയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്‍

ബ്രസല്‍സ് : സിറിയയില്‍ കരയുദ്ധത്തിന് സൈന്യത്തിനെ അയച്ചാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി അറേബ്യയ്ക്ക് ഇറാന്റെ താക്കീത്. സിറയയില്‍ സൈന്യത്തെ അയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളെ പരസ്യമായി ലംഘിയ്ക്കുന്നതിന് തുല്യമാണെന്നും അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചാല്‍ ശക്തമായ പ്രത്യാഘാതം സൗദി നേരിടേണ്ടി വരുമെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് മുന്നറിയിപ്പ് നല്‍കി. സിറിയയിലേയ്ക്ക് കരയുദ്ധത്തിന് സൈന്യത്തെ അയക്കുമെന്ന് സൗദി അറേബ്യ എന്ത് അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും ബെല്‍ജിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം ചോദിച്ചു.

സിറിയ ഒരു പരമാധികാര രാഷ്ട്രമാണ്. അവിടെ ഒരു ഭരണാധികാരിയുണ്ട്. ആ രാജ്യത്തേയ്ക്ക് സൈന്യത്തെ അയക്കുന്നവര്‍ ആരായാലും അത് അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണ് . ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെ ഒട്ടേറെപ്പേരുമായി സരീഫ് ചര്‍ച്ച നടത്തി. സിറിയയില്‍ സമാധാനം പുലര്‍ത്താന്‍ എന്ന പേരില്‍ എല്ലാവരും ആയുധമെടുത്തിറങ്ങാന്‍ പോകുന്നു. അതാണ് ഏറ്റവും വലിയ അപകടമെന്ന ആരും തിരിച്ചറിയുന്നില്ലെന്നും സിറിയയിലേയ്ക്ക് തങ്ങള്‍ ഇതുവരേയും സൈന്യത്തെ അയച്ചിട്ടില്ലെന്നും സൈനിക ഉപദേഷ്ടാക്കളെയാണ് അയച്ചിട്ടുള്ളതെന്നും സരീഫ് പറഞ്ഞു. സിറിയന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സൗദിയുടെ നിലപാടുകള്‍ ഏറെ നിരാശപ്പെടുത്തിയെന്നും സരീഫ് പറഞ്ഞു. യെമനില്‍ സൗദി നടത്തുന്ന വ്യോമാക്രമണം എത്രയും വേഗം അവസാനിപ്പിയ്ക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button