ഈയിടെയായി നമ്മള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഒരു വാക്കാണ് മേക്ക് ഇന്‍ ഇന്ത്യ. അഞ്ച് യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ കാറുകള്‍ എന്ന് അവകാശപ്പെടാന്‍ സാധിക്കുന്നവയെ നമുക്കൊന്ന് പരിചയപ്പെടാം.
നിസ്സാന്‍ മൈക്ര
2010 ജൂലൈയിലാണ് ചെന്നൈയിലെ പ്ലാന്റില്‍ നിസ്സാന്‍ മൈക്ര നിര്‍മ്മിക്കാനാരംഭിച്ചത്. ആഭ്യന്തരവിപണിയില്‍ വില്‍പന അത്ര പൊടിപൊടിക്കുന്നില്ലെങ്കിലും കയറ്റുമതിയില്‍ ഈ ചെറുകാര്‍ മുന്നിലാണ്. കഴിഞ്ഞ വര്‍ഷം 76,120 യൂണിറ്റ് മൈക്രകള്‍ കയറ്റുമതി ചെയ്തു.
ഹ്യുണ്ടായ് ഗ്രാന്റ് ഐ10
2013 സെപ്തംബറിലാണ് ഗ്രാന്റ് ഐ10 പുറത്തിറങ്ങിയത്. 63,585 യൂണിറ്റ് വാഹനങ്ങള്‍ കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തു.
ഫോക്‌സ്‌വാഗണ്‍ വെന്റോ
പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണിന്റെ ഇടത്തരം സെഡാനായ വെന്റോ നിര്‍മ്മിക്കുന്നതും ഇന്ത്യയിലാണ്. പോളോ സെഡാനെന്ന പേരിലാണ് വെന്റോ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യുന്നത്. 56,064 യൂണിറ്റാണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്.
നിസ്സാന്‍ സണ്ണി
റെനോ-നിസ്സാന്‍ കൂട്ടുകെട്ടില്‍ ചെന്നൈയിലെ ഒറഗഡത്തുള്ള കാര്‍ നിര്‍മ്മാണ ശാലയില്‍ നിന്നുമാണ് സണ്ണി പുറത്തിറങ്ങുന്നത്. മൈക്രയെ പോലെ തന്നെ വില്‍പ്പനയില്‍ അല്‍പം പിന്നിലാണ് സണ്ണിയും. ഈ രണ്ടു വാഹനങ്ങളും വിദേശവിപണികളെ ലക്ഷ്യം വെച്ചാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.
ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്തെത്തിയ വാഹനമാണ് ഫോഡിന്റെ കോംപാക്റ്റ് എസ്.യു.വി ശ്രേണിയില്‍ വരുന്ന ഇക്കോസ്‌പോര്‍ട്ട്. 2017 ഒക്ടോബറോടെ യു.എസിലേക്ക് ഇന്ത്യന്‍ നിര്‍മ്മിത ഇക്കോസ്‌പോര്‍ട്ട് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ് ഫോര്‍ഡ് കമ്പനി.
Post Your Comments