India

കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന് മര്‍ദനമേറ്റിട്ടില്ലെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്.ബസി. തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ തിക്കുംതിരക്കും മാത്രമാണുണ്ടായതെന്നും ഒരു ചെരിപ്പ് നഷ്ടമായപ്പോള്‍ അതു തിരക്കുന്നതിനിടെയാണ് തിക്കുംതിരക്കും ഉണ്ടായത്. സ്ഥിതിഗതികള്‍ പോലീസിന്റെ നിയന്ത്രണത്തില്‍ തന്നെയായിരുന്നെന്നും ബസി പറഞ്ഞു. ഉന്തും തള്ളുമുണ്ടായപ്പോള്‍ കനയ്യയെ പോലീസ് ചുറ്റുംവലയം തീര്‍ത്ത് സംരക്ഷിച്ചെന്നും കമ്മീഷണര്‍ പറഞ്ഞു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് അറസ്റിലായ കനയ്യ കുമാറിനെ ഡല്‍ഹി പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണു സംഘര്‍ഷം അരങ്ങേറിയത്.

അതേസമയം, സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഡല്‍ഹി പോലീസ് കമ്മീഷണറോട് ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button