KeralaNews

ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം

തലശ്ശേരി : ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന 25-ാം പ്രതിയും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോടതി.

കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് നിര്‍ദേശം നല്‍കിയത്. ഫെബ്രുവരി 16 മുതല്‍ മൂന്നുദിവസത്തേക്ക് ജയരാജനെ കസ്റ്റഡിയില്‍ വിട്ടുതരണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ തിങ്കളാഴ്ച വാദം നടന്ന ശേഷമാണ് ജില്ലാ ജഡ്ജി വി.ജി. അനില്‍ കുമാര്‍ ഈ നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് സി.ബി.ഐയുടെ അപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി 17ലേക്ക് മാറ്റി.

പ്രതി ജയിലിലാണോ ആശുപത്രിയിലാണോ എന്നത് സംബന്ധിച്ച് ഒരു വിവരവുമില്ലെന്നും കോടതി നിരീക്ഷിച്ചു.
പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ച് കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ഹര്‍ജി സമര്‍പ്പിച്ചത്. ഫെബ്രുവരി 12ന് ജയരാജന്‍ കീഴടങ്ങിയപ്പോള്‍ തന്നെ സി.ബി.ഐ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button