NewsInternational

സാമ്പത്തിക മാന്ദ്യം:യു.എ.ഇയിലെ നിര്‍മ്മാണ-ബാങ്കിംഗ് മേഖലകളെ ബാധിച്ചു തുടങ്ങി

ദുബായ്: സാമ്പത്തിക മാന്ദ്യം യു.എ.ഇയിലെ കെട്ടിട നിര്‍മ്മാണ,ബാങ്കിംഗ്, റിയല്‍എസ്റ്റേറ്റ് മേഖലകളെ കാര്യമായി ബാധിച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്് പല സ്ഥാപനങ്ങളും ജീവനക്കാരെ നിര്‍ബന്ധിത അവധി നല്‍കി തിരിച്ചയക്കുകയാണ്.

എണ്ണ വില എഴുപത് ശതമാനത്തോളം ഇടിഞ്ഞ സാഹചര്യത്തില്‍ 2008ലെ സാമ്പത്തിക പ്രതിസന്ധിയേക്കാള്‍ കടുത്ത അവസ്ഥയിലാണ് ഗള്‍ഫ് രാജ്യങ്ങള്‍ കടന്ന് പോകുന്നത്. യു.എ.ഇയിലെ നിര്‍മ്മാണ മേഖലയേയാണ് പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഇതോടെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന എഞ്ചിനിയര്‍മാരും വാസ്തുശില്‍പ്പികളും മേസ്തിരിമാരും കരാറുകാരും നിര്‍മ്മാണ തൊഴിലാളികളും അടക്കം എണ്‍പത് ശതമാനം മലയാളികളുടേയും ജോലി പ്രതിസന്ധിയിലായിരിക്കുകയാണ്.

കെട്ടിട നിര്‍മ്മാണ മേഖലയുടെ തകര്‍ച്ച ബാങ്കിംഗ് സ്ഥാപനങ്ങളേയും ബാധിച്ച് തുടങ്ങി. വിവിധ ബാങ്കുകള്‍ ആദ്യഘട്ടമെന്ന നിലയില്‍ പത്ത് ശതമാനം ജീവനക്കാരെ കഴിഞ്ഞ ആറ് മാസത്തിനിടെ പിരിച്ചുവിട്ടു. ഇതോടെ ലക്ഷങ്ങളുടെ ബാങ്ക് വായപയെടുത്ത് ഗള്‍ഫിലേയ്ക്ക് തിരിച്ചവരും മറ്റു നിക്ഷേപം നടത്തിയവരും വെട്ടിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button