ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദുബായ് സീസ്മിക് നെറ്റുവര്‍ക്ക് അറിയിച്ചു. ഒമാന്‍ ഉള്‍ക്കടലില്‍ ഫുജൈറ തീരത്താണ് ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.58 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. ട്രക്ക് പോകുന്നത് പോലെ ചെറിയ പ്രകമ്പനം മാത്രമാണ് അനുഭവപ്പെട്ടതെന്നും ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും മുന്‍സിപ്പാലിറ്റി സര്‍വേ വകുപ്പിന്റെ ജിയോഡ്സി ആന്‍ഡ് ഹൈഡ്രോഗ്രാഫിക്സ് സര്‍വേ വിഭാഗം മേധാവി ഇമാന്‍-അല്‍ ഖത്തീബി പറഞ്ഞു.
ഞായറാഴ്ച ഇറാനില്‍ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
Post Your Comments