ബംഗളൂരു: ബംഗളൂരുവിലെ വിബ്ജിയോര്‍ സ്‌കൂളില്‍ നിന്ന് വനംവകുപ്പ് അധികൃതര്‍ പിടികൂടിയ പുലി കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടു. ബാനാര്‍ഘാട്ടയിലെ നാഷണല്‍ പാര്‍ക്കിലെ കൂട്ടില്‍ നിന്നാണ് പുലി രക്ഷപ്പെട്ടത്. ഫെബ്രുവരി 14-ന് വൈകിട്ട് ഭക്ഷണം നല്‍കുന്നതിനിടെയായിരുന്നു സംഭവം.
ഭക്ഷണം നല്‍കാനായി തുറന്ന കൂടിന്റെ വാതില്‍ ശരിക്ക് അടയ്ക്കാത്തതാകാം പുലിയെ രക്ഷപ്പെടാന്‍ സഹായിച്ചിരിക്കുക എന്നാണ് പാര്‍ക്ക് ഡയറക്ടര്‍ സന്തോഷ് കുമാര്‍ പ്രതികരിച്ചത്. വിഷയത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് പാര്‍ക്ക് അധികൃതര്‍ അറിയിച്ചു. രക്ഷപ്പെട്ട പുലി പാര്‍ക്കില്‍ത്തന്നെ എവിടെയെങ്കിലുമുണ്ടാവുമെന്നാണ് കരുതുന്നത്. പുലിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
സി.സി.ടി.യില്‍ സ്‌കൂള്‍ വരാന്തയിലൂടെ നടക്കുന്ന പുലിയെ കണ്ടതിനെത്തുടര്‍ന്ന് നടന്ന തെരച്ചിലിനൊടുവില്‍ ഫെബ്രുവരി എട്ടിനാണ് പുലിയെ പിടികൂടിയത്. പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ ആക്രമണമേറ്റ് മക്കുവെടി വിദഗ്ധനും രണ്ട് ഉദ്യോഗസ്ഥനും പരിക്കേറ്റിരുന്നു.
Post Your Comments