ദുബൈയ്: സ്വകാര്യ സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് വർധിപ്പിക്കാൻ അധികൃതർ അനുമതി നല്‍കി. 2016- 17 വർഷം പരമാവധി 6.4 ശതമാനം വർധനയ്ക്കാണ് നോളഡ്ജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്‌മെന്റ് അതോറിറ്റി അനുമതി നൽകിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഇത് നാലാം തവണയാണ് സ്‌കൂൾ ഫീസ് വർധിപ്പിക്കുന്നത്.
പ്രവാസികളുടെ ജീവിതചെലവുകൾ ദിനംപ്രതി ഉയരുന്ന ദുബൈയിൽ സ്‌കൂള്‍ ഫീസ് വർധന മലയാളികളടക്കമുള്ളവർക്ക് അമിതഭാരമായിരിക്കുകയാണ്. ശമ്പള വർധന ഉണ്ടാവാതിരിക്കുകയും ജീവിത ചെലവുകൾ വർദ്ധിക്കുകയും ചെയ്ത സാഹചര്യത്തിൽ മടങ്ങിപ്പോക്കല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്നാണ് കുടുംബമായി ദുബൈയിൽ താമസമാക്കിയവർ പറയുന്നത്.
ദുബൈയിൽ പ്രവർത്തിക്കുന്ന 173 സ്വകാര്യ സ്‌കൂളുകളിലും കൂടി മൊത്തം 2,55,208 വിദ്യാർഥികളാണ് പഠിക്കുന്നത്. ഇവരിൽ ഭൂരിപക്ഷവും ഇന്ത്യൻ വിദ്യാർഥികളാണ്. കഴിഞ്ഞ വർഷം 5.84 ശതമാനം ഫീസാണ് വർധിപ്പിച്ചത്. അതിനിടെ പുതിയതായി ആരംഭിച്ച സ്‌കൂളുകൾക്ക് അടുത്ത മൂന്നുവർഷത്തെയ്ക്ക് ഫീസ് വർധനയ്ക്ക് അനുമതി നല്‍കില്ലെന്ന് അധികൃതർവ്യക്തമാക്കി.
Post Your Comments