India

ഡല്‍ഹി ജെഎന്‍യുവിലെ ദേശവിരുദ്ധ പ്രവൃത്തികള്‍ : അധികൃതര്‍ കര്‍ശന നടപടിയിലേക്ക്

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിച്ച് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെ.എന്‍.യു) അധികൃതര്‍ കര്‍ശന നടപടിയ്ക്ക്. കഴിഞ്ഞ ദിവസം വിദ്യാര്‍ഥി യൂണിയന്‍ (ജെ.എന്‍.യു.എസ്.യു) പ്രസിഡന്റ് കനഹ്യ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് എട്ടുവിദ്യാര്‍ഥികളെ ഇന്നലെ ക്യാംപസില്‍ നിന്നു പുറത്താക്കി. പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയവരില്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് ഡി രാജയുടെ മകള്‍ അപരാജിതയും ഉള്‍പ്പെടും.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി അധ്യാപകര്‍ ഇന്നലെ ചര്‍ച്ച നടത്തി. കനഹ്യ കുമാറിനെ ഉടന്‍ തന്നെ മോചിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്നലെ രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്നലെ വൈകിട്ട് സര്‍വകലാശാലയിലെത്തി വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും പ്രതിഷേധത്തില്‍ പങ്കെടുത്തു. രാഹുലിനെതിരേ എ.ബി.വി.പി പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത് സംഘര്‍ഷാവസ്ഥക്ക് ഇടയാക്കി.

shortlink

Post Your Comments


Back to top button