മലയാളസിനിമയിലെ മികച്ച ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് (62) അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിസ്തയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
1977ല് പി ചന്ദ്രകുമാര് സംവിധാനം ചെയ്ത മനസ്സൊരു മയിലിനുവേണ്ടിയാണ് ആദ്യമായി ക്യാമറ ചലിപ്പിച്ചത്. നൂറ്റമ്പതോളം ചിത്രങ്ങളുടെ ചായാഗ്രാഹകനായി പ്രവര്‍ത്തിച്ചു. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്വം, സദയം, ആകാശദൂത്, നമ്പര്‍ 20 മദ്രാസ് മെയില്‍, ഹിസ്‌ഹൈനസ്സ് അബ്ദുള്ള എന്നിവയാണ് പ്രധാനചിത്രങ്ങള്‍1954
മാര്ച്ചില് അദ്ധ്യാപക ദമ്പതികളായ രാമകൃഷ്ണന്നായരുടെയും കാര്ത്ത്യായനിയമ്മയുടെയും മകനായി ചങ്ങനാശ്ശേരിയില് ജനിച്ചു. ചങ്ങനാശ്ശേരി എന്എസ്എസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രിക്കു ശേഷം മദ്രാസില് പോയി സിനിമാറ്റോഗ്രാഫി പഠിച്ചു. എറണാകുളത്ത് സ്ഥിരതാമസം. ഭാര്യ: ഗീത. മക്കള്: ശ്രീകുമാര്, നീലിമ, കാര്ത്തിക.
Post Your Comments