IndiaNews

മയിലുകളെ ഉപദ്രവകാരികളായി പ്രഖ്യാപിക്കാന്‍ ഗോവ സര്‍ക്കാരിന്റെ നീക്കം

പനാജി: ഇന്ത്യയുടെ ‘സൗന്ദര്യറാണി’യും ദേശീയപക്ഷിയുമായ മയിലുകളെ ഉപദ്രവകാരികളായ ജീവികളായി പ്രഖ്യാപിക്കാന്‍ ഗോവയില്‍ നീക്കം. ഗോവന്‍ കാര്‍ഷികമന്ത്രി രമേഷ് ടവാദ്കറാണ് ഇക്കാര്യമറിയിച്ചത്. കാര്‍ഷികവിള വ്യാപകമായി നശിപ്പിക്കുന്നതാണ് ഇവയെ ‘ഉപദ്രവഇന പദവി’ക്കാരാക്കുന്നത്.

കാട്ടുപന്നികളും കുരങ്ങുകളും വിള നശിപ്പിക്കുന്നപോലെ മയിലുകളും കൃഷിക്ക് ഉപദ്രവകാരികളാണെന്നാണ് വാദം. ഗോവ നിയമസഭയുടെ കഴിഞ്ഞ ശീതകാലസമ്മേളനത്തില്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേകര്‍ മയിലുകളും പന്നികളുമടക്കം കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന എല്ലാവിഭാഗത്തെയും ഉപദ്രവപട്ടികയില്‍പെടുത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button