തിരുവനന്തപുരം : സംസ്ഥാന ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇന്നലെ ബജറ്റിനിടെ ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍ പ്രതിപക്ഷം പരസ്യപ്പെടുത്തിയിരുന്നു. ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബജറ്റ് ചോര്‍ത്തിയെന്ന് ആരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചിരുന്നു. ജയരാജന്‍ കേസില്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ പരിമിതമായിരിക്കും, കോടതി വിധി വന്നാല്‍ പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments