NewsIndia

പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ യു.എസ് തീരുമാനം; കടുത്ത പ്രതിഷേധവുമായി ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധവുമായി ഇന്ത്യ. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന എട്ട് എഫ് -16 വിമാനങ്ങള്‍ പാകിസ്ഥാന് വില്‍ക്കുന്നതിനുള്ള കരാറിന് കഴിഞ്ഞ ദിവസമാണ് യു.എസ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. 699 മില്യണ്‍ ഡോളറിന്റേതാണ് ഇടപാട്.


പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങള്‍ വില്‍ക്കാനുള്ള അമേരിക്കയുടെയ തീരുമാനം നിരാശാജനകമെന്ന് ഇന്ത്യ പ്രതികരിച്ചു. എഫ്-16 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന് വില്‍ക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ തീരുമാനത്തില്‍ നിരാശരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വികാസ് സ്വരൂപ്‌ പറഞ്ഞു. ഭീകരവാദത്തെ ചെറുക്കാനെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ. അമേരിക്കന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ അസംതൃപ്തി അറിയിക്കും. യു.എസിന്റെ നടപടി മേഖലയിലെ സമാധാനത്തിന് ഭീഷണിയാകുമെന്നാണ് ഇന്ത്യന്‍ നിലപാട്.

ഭീകരവിരുദ്ധ നീക്കങ്ങള്‍ക്കും അതുവഴി ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പാകിസ്ഥാന് ആവശ്യപ്പെട്ട പ്രകാരം 86 കോടി ഡോളറിന്റെ ധനസഹായം നല്‍കുമെന്ന് യുഎസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇത്തരം ധനസഹായങ്ങളെല്ലാം ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നതെന്ന് വികാസ് സ്വരൂപ് നേരത്തെയും ചൂണ്ടികാട്ടിയിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

shortlink

Post Your Comments


Back to top button