Business

അയ്യായിരത്തിന്‍റെയും പതിനായിരത്തിന്‍റെയും നോട്ടുകൾ തിരികെ വരുന്നു

ഇന്ത്യൻ പഴ്‌സുകളിലേക്ക് 10,000 രൂപയുടെയും 5000 രൂപയുടെയും നോട്ടുകൾ തിരിച്ചുവരുന്നു. വിലക്കയറ്റം മൂലം രൂപയുടെ മൂല്യം ഇടിയുന്നത് തടയാനും നോട്ട് അച്ചടിയുടെ ചെലവ് കുറയ്ക്കുന്നതിനും വേണ്ടിയാണ് റിസർവ് ബാങ്ക് ഇക്കാര്യം ആലോചിക്കുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന പതിനായിരം രൂപയുടെ നോട്ടുകൾ 1946 ജനുവരിയിലാണ് നിർത്തലാക്കിയത്. തുടർന്ന് 1954ല്‍ അയ്യായിരം രൂപ നോട്ടിനൊപ്പം തിരികെയെത്തിയ പതിനായിരം രൂപ നോട്ട് 1978ല്‍ വീണ്ടും പിൻവലിക്കപ്പെട്ടു. റിസർവ് ബാങ്കിന്‍റെ ഉപദേശപ്രകാരം വിവിധ തുകകളുടെ നോട്ടുകൾ വിപണിയിലിറക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. കൂടാതെ സുരക്ഷാ പ്രത്യേകതകൾ ഉൾപ്പെടെയുള്ള നോട്ട് രൂപകല്‍പ്പനയിൽ സർക്കാരും റിസർവ് ബാങ്കും സഹകരണത്തോടെ പ്രവർത്തിക്കും.

shortlink

Post Your Comments


Back to top button