Gulf

ഖത്തറില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ട് നിയമം

ദോഹ: അറബി ഭാഷയുടെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഖത്തറില്‍ പുതിയ നിയമം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട് നിയമത്തിന് സ്റ്റേറ്റ് ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

കരട് നിയമപ്രകാരം മന്ത്രാലയങ്ങള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ഥാപനങ്ങള്‍, മുന്‍സിപ്പാലിറ്റികള്‍ എല്ലാമിനി അറബി ഭാഷ നിര്‍ബന്ധമായും ഉപയോഗിക്കണം. സ്ഥാപനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍, പ്രമാണങ്ങള്‍, കരാറുകള്‍, രേഖകള്‍, ഇടപാടുകള്‍, മേല്‍വിലാസങ്ങള്‍, പരസ്യങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇനി അറബി ഭാഷയായിരിക്കണം ഉപയോഗിക്കേണ്ടത്.

സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലുള്ള പൊതുസര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികച്ച നിലവാരത്തിലുള്ള അറബ് ഭാഷാ പഠനം നല്‍കുകയും വേണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button