വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് കാലിഫോര്‍ണിയ സിലിക്കണ്‍ വാലിയിലെ ടെസ്ല മോട്ടോഴ്‌സ് ഫാക്ടറി. എന്തെന്നാല്‍ വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന ടെസ്ല മോഡല്‍ 3 എത്തുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.
മാര്‍ച്ച് 31ന് ടെസ്ല മോഡല്‍ 3 അവതരിപ്പിക്കും. എന്നാല്‍ നിര്‍മ്മാണവും വിപണനവുമൊക്കെ 2017 അവസാനത്തോടെയാകും ആരംഭിക്കുക. ടെസ്ല എസ്, ടെസ്ല എക്‌സ് എന്നീ മോഡലുകളേക്കാല്‍ ഏറെ വിലക്കുറവിലായിരിക്കും ഈ വാഹനം എത്തുക. അതുകൊണ്ടു തന്നെ ടെസ്ലയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായിരിക്കും ഈ ആഡംബര സെഡാന്‍. 20 ലക്ഷത്തിനടുത്ത് വില പ്രതീക്ഷിക്കുന്നു.
അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ്, ഷെവര്‍ലെ ബോള്‍ട്ട് എന്ന ബാറ്ററി കൊണ്ടോടുന്ന ഹാച്ച്ബാക്ക് കാര്‍ അവതരിപ്പിച്ചിരുന്നു. ഈ വാഹനവും 2017ല്‍ വിപണിയിലേക്കെത്തും. ഇലക്ട്രിക് കാര്‍ വിപണിയിലെ അതികായര്‍ എന്ന് പറയാവുന്ന ടെസ്ലയ്ക്ക് ഭീഷണിയാണ് ഷെവര്‍ലെ ബോള്‍ട്ട്.
Post Your Comments