IndiaNews

സിയാചിന്‍ പ്രശ്‌നപരിഹാരത്തിന് സമയമായി : പാകിസ്ഥാന്‍

ന്യൂഡല്‍ഹി: 20,000 അടി ഉയരത്തിലുള്ള സിയാചിന്‍ മലനിരകളില്‍ തുടരുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കാന്‍ സമയമായെന്ന് പാകിസ്ഥാന്‍. രാജ്യത്തെ നൂറുകോടി ജനങ്ങളെ കണ്ണീരിലാഴ്ത്തി സൈനികന്‍ ലാന്‍സ് നായ്ക് ഹനുമന്തപ്പ ജീവനുവേണ്ടിയുള്ള പോരാട്ടംനിര്‍ത്തി അവസാനയാത്രയായ ദിനത്തിലാണ് ഇന്ത്യയുടെ വേദനയില്‍ പങ്കുചേരാന്‍ പാകിസ്ഥാനും സന്നദ്ധത അറിയിച്ചത്. സൈനികര്‍ ഇനിയും ജീവന്‍ ബലിനല്‍കുന്ന സാഹചര്യം ഒഴിവാക്കാന്‍ സിയാചിന്‍ പ്രശ്‌നം അടിയന്തര പ്രാധാന്യത്തോടെ കണ്ട് ഇരുരാജ്യങ്ങളും രംഗത്തിറങ്ങണമെന്ന് പാകിസ്ഥാന്‍ ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത് പറഞ്ഞു.

4,000ത്തോളം സൈനികര്‍ കാലാവസ്ഥാ കെടുതിയില്‍ സിയാചിന്‍ മലനിരകളില്‍ രക്തസാക്ഷികളായിട്ടുണ്ടെന്നാണ് കണക്ക്. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിയാചിനിലെ സൈനിക സാന്നിധ്യം അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീഖര്‍ പറഞ്ഞിരുന്നു. സിയാചിനിലെ സൈനിക പോസ്റ്റിന് മേല്‍ 10 ദിവസം മുമ്പുണ്ടായ കനത്ത മഞ്ഞുവീഴ്ചയില്‍ 10 സൈനികര്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button