India

രാമായണം പരീക്ഷയില്‍ മുസ്ലിം പെണ്‍കുട്ടി ഒന്നാം സ്ഥാനത്ത്

ബാംഗ്ലൂര്‍: ഭാരത സംസ്‌കൃതി പ്രതിഷ്ഠാന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ നടത്തിയ രാമായണം പരീക്ഷയില്‍ ഒമ്പതാം ക്ലാസുകാരിയായ മുസ് ലീം പെണ്‍കുട്ടിക്ക് ഒന്നാം സ്ഥാനം. ദക്ഷിണ കന്നട ജില്ലയിലെ പുത്തൂര്‍ സ്വദേശിനിയായ ഫാത്തിമത്ത് റാഹിലയാണ് 93 ശതമാനം മാര്‍ക്കോടെ പൂത്തൂര്‍ താലൂക്കില്‍ രാമായണം പരീക്ഷയില്‍ ഒന്നാമതെത്തിയത്. കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള സുള്ളിയപടവ് സര്‍വ്വോദയ ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമത്ത് റാഹില.

രാമായണവും മഹാഭാരതവും ഹൃദിസ്ഥമാക്കാന്‍ താല്‍പര്യമുണ്ടായിരുന്ന പെണ്‍കുട്ടിയ്ക്ക് വീട്ടുകാരില്‍ നിന്നുള്ള പിന്തുണയുമുണ്ടായിരുന്നു. ഫാക്ടറി ജീവനക്കാരനാണ് റാഹിലയുടെ പിതാവ് ഇബ്രാഹിം. ഒന്നാമതെത്താന്‍ കഠിനമായി പ്രയത്‌നിക്കുന്ന കുട്ടിയാണ് റാഹിലയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഈ അക്കാദമി വര്‍ഷം തൊട്ടാണ് റാഹില രാമായണവും മഹാഭാരതവും പഠിക്കാന്‍ തുടങ്ങിയത്. അമ്മാവന്‍റെ പൂര്‍ണ പിന്തുണയും റാഹിലക്കുണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. അതേസമയം സംസ്ഥാന തലത്തില്‍ ഒന്നാമതെത്താന്‍ കഴിയാത്തതിലുള്ള നിരാശ റാഹിലയ്ക്കുണ്ട്. അതുകൊണ്ട് തന്നെ വേനല്‍കാലത്ത് നടക്കാനിരിക്കുന്ന മഹാഭാരതം പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് റാഹില.

shortlink

Post Your Comments


Back to top button