India

മോദിയ്ക്കെതിരെ വിമര്‍ശനവുമായി മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് രംഗത്ത്. ഏതു കാര്യത്തെക്കുറിച്ചും അഭിപ്രായം പറയുന്ന പ്രധാനമന്ത്രി എന്തുകൊണ്ടാണ് മുസഫര്‍നഗര്‍ കലാപത്തിലും ബീഫ് വിവാദത്തിലും പ്രതികരിക്കാത്തതെന്ന് ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ മന്‍മോഹന്‍ സിംഗ് ചോദിച്ചു.

പ്രധാനമന്ത്രി ഒന്നിനെക്കുറിച്ചും സംസാരിക്കുന്നില്ല. ബീഫ് വിവാദമായാലും മുസഫര്‍നഗറില്‍ സംഭവിച്ചതിനെക്കുറിച്ചായാലും മോദി മൗനം പാലിക്കുന്നു. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 6.9 ശതമാനമായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇത് 7-7.2 ശതമാനമാണ്. രാജ്യത്തിന്‍റെ വളര്‍ച്ചാനിരക്കില്‍ മാറ്റമുണ്ടാകുന്നില്ല എന്നത് ഇതില്‍ നിന്നും വ്യക്തമാണെന്നും മന്‍മോഹന്‍ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ ലാഹോര്‍ സന്ദര്‍ശനത്തെ കുറിച്ചുള്ള ചോദ്യത്തിന്, അയല്‍രാജ്യങ്ങളുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നത് നല്ലതാണെന്നും എന്നാല്‍ ഒന്നിലും അമിത ആത്മവിശ്വാസം പാടില്ലെന്നും മന്‍മോഹന്‍ സിംഗ് മറുപടി നല്‍കി.

shortlink

Post Your Comments


Back to top button