India

അഫ്സല്‍ ഗുരുവിന് ഐക്യദാര്‍ഢ്യം: ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്‍റ് അറസ്റ്റില്‍

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് (ജെ.എന്‍.യു.എസ്.യു) കന്‍ഹയ കുമാറിനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. അഫ്‌സല്‍ ഗുരു മരണവാര്‍ഷിക ദിനത്തില്‍ സര്‍വകലശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സര്‍വകലാശാല ഹോസ്റ്റലില്‍ പരിശോധന നടത്തിയാണ് അറസ്റ്റ്. പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത കണ്ടാലറിയുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. സിവില്‍ ഡ്രസിലെത്തിയ പോലീസുകാരാണ് കന്‍ഹയയെ അറസ്റ്റ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. –

shortlink

Post Your Comments


Back to top button