റാഞ്ചി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 69 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. 197 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്കയ്ക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അതിവേഗ അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോര്‍ നേടിയത്. 19-ാം ഓവറിലെ അവസാന മൂന്നു പന്തുകളില്‍ ഹാര്‍ദിക് പാണ്ഡ്യ, സുരേഷ് റെയ്ന, യുവ് രാജ് സിങ് എന്നിവരെ പുറത്താക്കി തിസാര പെരേര ഹാട്രിക്ക് നേടി.
അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്(51), രോഹിത് ശര്‍മ (43), അജിങ്ക്യ രഹാനെ(25), സുരേഷ് റെയ്ന എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കു വേണ്ടി അശ്വിന് 3 വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സര പരമ്പര 1-1 ന് സമനിലയിലായി.
Post Your Comments