ലോകത്തെ മികച്ച ടെലിവിഷന്‍ ഉത്പാദകരായ എല്‍ജിയും സാംസങ്ങും തങ്ങളുടെ 3ഡി മോഡല്‍ ടെലിവിഷന്റെ ഉത്പാദനം നിര്‍ത്തിവെക്കുന്നു. കണ്‍സ്യൂമര്‍ മാര്‍ക്കറ്റില്‍ 3 ഡി മോഡലുകള്‍ നേരിടുന്ന അവഗണന തന്നെയാണ് ഇവ പിന്‍വലിക്കാനുള്ള കമ്പനി തീരുമാനത്തിന് പിന്നില്‍.
2015 മുതലാണ് എല്‍ജി തങ്ങളുടെ 3ഡി മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ തുടങ്ങിയത്. എല്‍ ജി ഉത്പാദിപ്പിച്ച 40 ശതമാനം മോഡലുകളും 3 ഡി തന്നെയായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 20 ശതമാനമായി കുറഞ്ഞു. എന്നാല്‍ ഭാവിയില്‍ പ്രീമിയം മോഡലുകളില്‍ മാത്രം 3ഡി നിര്‍മിച്ചാല്‍ മതിയെന്ന തീരുമാനത്തിലാണ് എല്‍ജി.
എന്നാല്‍ സാസങ്ങിന്റെ തീരുമാനം ഇതിലും കടുത്തതാണ്. 3ഡി മോഡലിലുള്ള ടിവി ഉത്പാദിക്കേണ്ട എന്നുതന്നെയാണ് സാംസങ് തീരുമാനിച്ചിരിക്കുന്നത്. 2010 ലാണ് സാംസങ് 3ഡി മോഡലുമായി വിപണിയിലെത്തിയത്.
എന്നാല്‍ ഉപഭോക്താക്കളുടെ പ്രീതി പിടിച്ചുപറ്റുന്നതില്‍ സാസംങ്ങിനും ചുവടുപിഴച്ചു. സാംസങ്ങിന്റെ മറ്റു മോഡലുകള്‍ക്കും മുന്പില് 3ഡി അവഗണിക്കപ്പെടുകയായിരുന്നു. 3ഡി ഗ്ലാസ് വെച്ച് കാണണമെന്നതും ചിലരെ ഇതില്‍ നിന്നും പിന്തിരിപ്പിച്ചു. മറ്റ് ടിവി ടെക്നോളജികള്‍ മാര്‍ക്കറ്റിലെത്തിയതും 3ഡി മോഡലിന് തിരിച്ചടിയായി. ഇക്കാരണങ്ങളാണ് 3ഡി മോഡലിന്റെ ഉത്പാദനം നിര്‍ത്താന്‍ എല്‍ജി യേയും സാംസങ്ങിനേയും നിര്‍ബന്ധിതരാക്കുന്നത്.
Post Your Comments