ന്യൂഡല്‍ഹി: അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് പാക് അംപയര്‍ ആസാദ് റൗഫിനെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ബോര്‍ഡുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ പങ്കെടുപ്പിക്കില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.
ഐ.പി.എല്‍ വാതുവെപ്പ് വിവാദത്തില്‍ റൗഫിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.വാതുവെപ്പ് സംഘത്തില്‍ നിന്നും വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അദ്ദേഹം സ്വീകരിച്ചിരുന്നു എന്നാണ് ആരോപണമുയര്‍ന്നത്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ ബി.സി.സി.ഐ അഴിമതി വിരുദ്ധ യൂണിറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി.
Post Your Comments