തിരുവനന്തപുരം : കെ.മുരളീധരനെതിരേ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പ്രസംഗം നിയമസഭയെ തടസപ്പെടുത്തി. വി.എസിനെതിരേ ഭരണപക്ഷവും പ്രതിരോധവുമായി പ്രതിപക്ഷവും രംഗത്തുവന്നതോടെ സഭാ നടപടികള്‍ തടസപ്പെട്ടു.
കെ.മുരളീധരന്‍ ഐ ഗ്രൂപ്പില്‍ നിന്നും മാറി ഉമ്മന്‍ ചാണ്ടിക്കൊപ്പം എ ഗ്രൂപ്പിലാണെന്നാണ് കോണ്‍ഗ്രസിലെ അണിയറ സംസാരമെന്ന് വി.എസ് ആരോപിച്ചു. ഇത് കാണാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ കെ.കരുണാകരന്‍ ഇല്ലാതിരുന്നത് നന്നായി എന്നും അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ മുരളിയെ ചാട്ടയ്ക്ക് അടിക്കുമായിരുന്നുവെന്നും വി.എസ് പറഞ്ഞു.
മഹാത്മാ ഗാന്ധിയോട് സാദൃശ്യപ്പെടുത്തിയില്ലെങ്കിലും ഉമ്മന്‍ ചാണ്ടി അത്രത്തോളം മഹാനാണെന്നാണ് മുരളി ബുധനാഴ്ച നിയമസഭയില്‍ പറഞ്ഞതെന്നും വി.എസ് പരിഹസിച്ചു. ഇതോടെ ഭരണപക്ഷ അംഗങ്ങള്‍ വി.എസിന്റെ പ്രസംഗത്തിനെതിരേ രംഗത്തുവന്നു. വി.എസിനെ പ്രതിരോധിച്ച് പ്രതിപക്ഷ അംഗങ്ങളും ഇരിപ്പിടത്തില്‍ നിന്ന് എണീറ്റതോടെ സഭ തടസപ്പെടുകയായിരുന്നു.
Post Your Comments