ലണ്ടന്‍: ഫുട്‌ബോളിലും, റഗ്ബിയിലും കണ്ടിരുന്ന ചുവപ്പ് കാർഡ് ക്രിക്കറ്റിലും ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി തന്നെ ക്രിക്കറ്റ് പണ്ഡിതർ പരിഗണിക്കുകയാണ്. ക്രിക്കറ്റ് നിയമങ്ങൾക്ക് രൂപം നൽകുന്ന മാരിലെബോൺ ക്രിക്കറ്റ് ക്ലബ്(എം സി സി) ആണ് ഈ തീരുമാനത്തിനു പിന്നിൽ . കളിക്കളത്തിൽ താരങ്ങളുടെ അതിരുവിട്ടുള്ള പെരുമാറ്റം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അഞ്ച് പ്രാദേശികമത്സരങ്ങളാണ് കളിക്കാരുടെ തമ്മിലടി മൂലം ഉപേക്ഷിക്കേണ്ടി വന്നത്.അമ്പയറെ ഭീഷണിപ്പെടുത്തുക, മറ്റൊരു കളിക്കാരനെ ശാരീരികമായി കൈകാര്യം ചെയ്യുക, കളത്തിൽ മറ്റെന്തെങ്കിലും തരത്തിൽ മോശമായി പെരുമാറുക തുടങ്ങിയ കാര്യങ്ങൾക്കാകും കളം വിടാൻ താരത്തിന് നിർദ്ദേശം നല്‍കുകയെന്ന് എം സി സിയുടെ നിയമകാര്യ വിഭാഗം തലവൻ ഫ്രേസർ സ്റ്റുവർട്ട് അറിയിച്ചു. ക്രിക്കറ്റ് ലോകം വളരെ കൗതുകത്തോടെയാണ് പുതിയ നിയമത്തെ നോക്കികാണുന്നത്.
Post Your Comments