കൊച്ചി : കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷതള്ളി. കേസ് ഡയറി പരിശോധിച്ച് അന്തിമ വാദത്തിന് ശേഷമായിരുന്നു ഹൈക്കോടതി കേസില്‍ വിധി പറഞ്ഞത്.
ജയരാജന്റെ മുന്‍ കൂര്‍ ജാമ്യഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പി ജയരാജന്‍ കണ്ണൂരിലെ പല കുറ്റകൃത്യങ്ങളിലും പങ്കാളിയാണെന്ന് വ്യക്തമാക്കുന്നു. കതിരൂര്‍ മനോജ് വധക്കേസിലെ പ്രധാന ബുദ്ധികേന്ദ്രം ജയരാജനാണെന്നും സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടിയെ ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാനാണ് ജയരാജന്‍ ശ്രമിക്കുന്നത്. മുന്‍കൂര്‍ ജാമ്യം വേണമെന്ന ജയരാജന്റെ ആവശ്യം നേരത്തെ തലശ്ശേരി സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
Post Your Comments