കൊച്ചി: ചാരിറ്റിയുടെ മറവിൽ കോടികൾ തട്ടിച്ച സ്വയം പ്രഖ്യാപിത ബിഷപ്പിനെതിരെ പലതവണ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. വിദേശങ്ങളിൽ നിന്ന് കോടികൾ ചാരിറ്റിയുടെ പേരിൽ കരസ്ഥമാക്കി.കെ പി യോഹന്നാന്റെ ബന്ധുക്കൾ മാത്രം ഉൾപ്പെട്ട ട്രസ്റ്റ് ആണ് സാമ്പത്തികം കൈകാര്യം ചെയ്യുന്നത്.ചാരിറ്റിക്ക് വേണ്ടി പിരിച്ച കോടികൾ വകമാറ്റിയെന്ന പേരിൽ ഇയാൾക്കെതിരെ അമേരിക്കയിൽ കേസെടുത്തതോടെയാണ് ബിഷപ്പിന്റെ കള്ളകളിക്കൾ പുറത്തായത്. ഗുരുതരമായ സാമ്പത്തിക ആരോപണമാണ് ബിഷപ്പിന്റെ പേരിൽ അമേരിക്കയിൽ ഉള്ളത്.2007നും 2013നും ഇടയിലാണ് അമേരിക്കയിൽ നിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ വിവിധ വ്യക്തികളിൽ നിന്ന് വൻതുകയാണ് ഗോസ്പൽ ഫോർ ഏഷ്യ സംഘടിപ്പിച്ചത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത ഈ സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.ഗോസ്പൽ ഫോർ ഏഷ്യക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയില്‍നിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റി .ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധ ജലം എത്തിക്കുന്ന പദ്ധതി ആയ ജീസസ് വെൽ നടത്തുന്നതിനായി 2012 ഇൽ 227 കോടിയാണ് പിരിചെടുത്തത്. പക്ഷെ ചിലവഴിച്ചത് മൂന്നേകാൽ കോടി മാത്രം.അതെ പദ്ധതിക്ക് 2013 ഇൽ 350 കോടി പിരിച്ചു. ചിലവഴിച്ചത് ഏഴുകോടി ഇരുപത്തിഅഞ്ച് ലക്ഷം രൂപ. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശമായ അർക്കൻസാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹര്‍ജി പരിഗണിക്കുന്നത്. ഇവാഞ്ചലിക്കൽ കൗണ്‍സിൽ ഫോർ ഫിനാന്‍ഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കേസും.
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളർ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കല്‍ കൗണ്‍സിലും നടപടിയെടുക്കാൻ കാരണം.അമേരിക്കന്‍ മാധ്യമങ്ങളിൽ വാർത്ത ശ്രദ്ധ നേടി.മുൻപ് യോഹന്നാനെ പുകഴ്ത്തിയവർ പോലും ഇപ്പോൾ അമേരിക്കയുടെ സമ്പത്തുകൊള്ളയടിച്ച് സ്വയം പ്രഖ്യാപിത മെത്രാന്‍ സ്വന്തം സാമ്രാജ്യം വിപൂലികരിക്കുകയാണെന്ന് വിശദീകരിക്കുന്നു – മാത്യു, ജിന്നഫര്‍ ഡിക്‌സണ്‍ എന്നിവരാണ് പരാതിക്കാർ. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ സൽപ്പേര് ചൂഷണം ചെയ്യുകയും അമേരിക്കയിലെ നല്ലവരായ ക്രിസ്ത്യാനികളുടെ ഉദാരമാനസ്കതയെ ചൂഷണം ചെയ്യുകയുമാണ് കെ പി യോഹന്നാൻ ചെയ്യുന്നതെന്ന് പരാതിയിൽ പറയുന്നു.ഗോസ്പല്‍ ഫോര്‍ ഏഷ്യയും ബിലീവേര്‌സ് ചര്‍ച്ചും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങൾ പണിയുവാൻ ഉപയോഗിച്ചതായും മുന്‍ ബോർഡ് മെമ്പർ കുറ്റ സമ്മതം നടത്തിയിരുന്നു
എന്നാല്‍ ഈ പരാതിയെ കുറിച്ചോ നിയമനപടികളെ കുറിച്ചോ അമേരിക്കയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യാ പ്രതിനിധികൾ പ്രതികരിക്കുന്നുമില്ല. ഒന്നും പറയാനില്ലെന്നാണ് മാധ്യമങ്ങളോടുള്ള ഇവരുടെ പ്രതികരണം.കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ത്രി എന്ന സന്നദ്ധ സംഘടന 1980 ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്‌രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനമാരംഭിച്ച് കോടികൾ ആസ്തിയുള്ള മത സംഘടനായി വളരുകയായിരുന്നു. മതപരിവർത്തനതിന്റെ പേരിലും തമിഴ്നാട്ടിൽ നടന്ന ഒരു കേസ് യോഹന്നാന്റെ സംഘടനയുടെ പേരിലുണ്ട്
Post Your Comments